കൂത്തുപറമ്പ്: നിർമലഗിരി കോളജിൽ തലശേരി രൂപത പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അനുസ്മരണവും പേട്രൻസ് ഡേയും നടത്തി. മാർ വള്ളോപ്പിള്ളി അനുസ്മരണം തലശേരി ആർച്ച്ബിഷപ്പും കോളജ് പേട്രനുമായ മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
നിർമലഗിരി ഓട്ടോണമസ് കോളജിലെയും നിർമലഗിരി കോളജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെയും വിദ്യാർഥികളുമായി മാർ പാംപ്ലാനി സംവദിച്ചു. അഖിലേന്ത്യാ തലത്തിൽ മികച്ച അധ്യാപക അവാർഡ് നേടിയ ഡോ. നൈജിൽ തോമസിനെ മാർ ജോസഫ് പാംപ്ലാനി പൊന്നാടയണിയിച്ച് ആദരിച്ചു.കോളേജ് ബർസാർ ഫാ. ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. നിർമലഗിരി ഓട്ടോണമസ് കോളജ് പ്രിൻസിപ്പൽ പ്രഫ. സാബു സെബാസ്റ്റ്യൻ, നിർമലഗിരി കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ.കെ.വി. ഔസേപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് പേട്രൻസ് ഡേ ആഘോഷവും നടന്നു. കോളേജ് ബർസാർ ഫാ.ഡോ.തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ പ്രഫ. സാബു സെബാസ്റ്റ്യൻ ആമുഖഭാഷണം നടത്തി. പ്രോഗ്രാം കമ്മറ്റി കൺവീനർ ഡോ. ജയ്സൺ ജോസഫ്, സെൽഫ് ഫൈനാൻസിംഗ് കോഴ്സ് ഡയറക്ടർ ഫാ. ലൂക്കോസ് മാടശേരി, റിട്ട. ടീച്ചേഴ്സ് ഫോറം പ്രസിഡന്റ് പ്രഫ. ഒ. വി.ജോർജ്, സീനിയർ ടീച്ചിംഗ് സ്റ്റാഫ് പ്രതിനിധി ജോൺസൺ ജോർജ്,സീനിയർ നോൺ-ടീച്ചിംഗ് സ്റ്റാഫ് പ്രതിനിധി മോളി ജോസഫ് ,പ്രോഗ്രാം കമ്മിറ്റി അംഗം ഡോ. സിജി മാത്യു എന്നിവർ പ്രസംഗിച്ചു. ആർച്ച്ബിഷപ് മാർ. ജോസഫ് പാംപ്ലാനി മറുപടി പ്രസംഗം നടത്തി.